വിജയ തിളക്കത്തില്‍" ട്വന്റി 20 "; നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മത്സരിക്കും

തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയം ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്.
വിജയ തിളക്കത്തില്‍" ട്വന്റി 20 "; നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മത്സരിക്കും

കൊച്ചി: തദ്ദേശ തെരഞ്ഞടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മത്സരിക്കുമെന്ന സൂചന നല്‍കി ട്വന്റി 20. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയം ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്.

കിഴക്കമ്ബലം പഞ്ചായത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് ട്വന്റി 20ക്കു തുണയായത്. ട്വന്റി 20 എന്താണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ജനപിന്തുണ നേടാന്‍ ഞങ്ങള്‍ക്കായത്. നേരത്തെ ഭരണത്തിലുള്ള കിഴക്കമ്ബലം കൂടാതെ മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകളിലും നേട്ടുണ്ടാക്കാന്‍ ഇക്കുറി ട്വന്റി 20ക്കു കഴിഞ്ഞു. മഴുവന്നൂരിലും കുന്നത്തുനാട്ടിലും കോണ്‍ഗ്രസിനെയും ഐക്കരനാട്ടില്‍ സിപിഎമ്മിനെയും തോല്‍പ്പിച്ചാണ് ട്വന്റി 20 ഭരണം പിടിച്ചെടുത്തത്.

അതേസമയം, പഞ്ചായത്തു ഭരണം കൂടാതെ രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും പാര്‍ട്ടി ജയം നേടി. കോലഞ്ചേരി, വെങ്ങോല ഡിവിഷനുകളിലാണ് ട്വന്റി 20 നേട്ടമുണ്ടാക്കിയത്. വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ അഞ്ചു ഡിവിഷനും വാഴക്കുളത്ത് നാലു ഡിവിഷനും ട്വന്റി 20 വിജയം കൈവരിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com