
തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനം പോത്തീസ് ജീല്ലാഭരണകൂടം ഇടപ്പെട്ട് അടച്ചുപൂട്ടി. പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ വലിയ തിരക്കാണ് പോത്തീസിലുണ്ടായിരുന്നത്. പൊലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇത് പാലിക്കാത്തിനെ തുടര്‍ന്നാണ് നടപടി.
തിരക്ക് വര്‍ദ്ധിച്ചതോടെ കടയില്‍ സാമൂഹിക അകലം പോലും പാലിക്കപ്പെട്ടില്ല. സന്ദര്‍ശക രജിസ്റ്റര്‍ കൃത്യമായി സൂക്ഷിച്ചിരുന്നില്ലെന്നും അധികൃതര്‍ കണ്ടെത്തി.
ഇതോടെയാണ് ജില്ലാ ഭരണകൂടം സ്ഥാപനം അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.