തിരുവനന്തപുരത്ത് സുഹൃത്തിനെ വെട്ടിക്കൊന്നു

സുഹൃത്തായ അനിലാണ് വെട്ടിയതെന്ന് രാധാകൃഷ്ണന്‍ മരണമൊഴി നൽകി
തിരുവനന്തപുരത്ത് സുഹൃത്തിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: പോത്തൻകോട് വാക്കുതർക്കത്തിനിടെ ഒരാൾ വെട്ടേറ്റ് മരിച്ചു. പോത്തൻകോട് സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. സുഹൃത്തായ അനിലാണ് വെട്ടിയതെന്ന് രാധാകൃഷ്ണന്‍ മരണമൊഴി നൽകി. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മരണം.

കാലില്‍ വെട്ടേറ്റ നിലയില്‍ രാധാകൃഷ്ണനെ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. രക്തം വാര്‍ന്ന നിലയിലായിരുന്നു. അതുവഴി പോയ യാത്രക്കാരന്‍ പോത്തന്‍കോട് പൊലീസില്‍ അറിയിക്കുകയും മെഡിക്കല്‍ കോളജിലെത്തിക്കുകയുമായിരുന്നു.

വാക്കുതര്‍ക്കത്തിനിടയില്‍ കയ്യിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് സുഹൃത്ത് അനില്‍ തന്നെ വെട്ടുകയായിരുന്നുവെന്നാണ് രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com