തിരുവനന്തപുരംകോര്‍പ്പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ തോറ്റു

ബിജെപി സ്ഥാനാര്‍ത്ഥി ഡിജി കുമാരനാണ് ശ്രീകുമാറിനെ പരാജയപ്പെടുത്തിയത്
തിരുവനന്തപുരംകോര്‍പ്പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ തോറ്റു

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ തോറ്റു. കരിക്കകം വാര്‍ഡിലാണ് ശ്രീകുമാര്‍ ജനവിധി തേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി ഡിജി കുമാരനാണ് ശ്രീകുമാറിനെ പരാജയപ്പെടുത്തിയത്.

കഴക്കൂട്ടം മണ്ഡലത്തില്‍ ഉള്‍പ്പെട്ട വാര്‍ഡാണ് കരിക്കകം.അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ എസ് പുഷ്പലതയും തോറ്റു. നെടുങ്കാട് വാര്‍ഡില്‍ നിന്നാണ് പുഷ്പലത പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥിയായ കരമന അജിത്താണ് ഇവിടെ ജയിച്ചത്.

184 വോട്ടുകള്‍ക്കാണ് എസ് പുഷ്പലത പരാജയപ്പെട്ടത്. കഴിഞ്ഞ തവണ 85 വോട്ടിന് ഇതേ വാര്‍ഡില്‍ നിന്ന് പുഷ്പലത ജയിച്ചിരുന്നു. മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിച്ചിരുന്ന മറ്റൊരു സ്ഥാനാര്‍ത്ഥിയായ ഒലീനയും തോറ്റു

Related Stories

Anweshanam അന്വേഷണം
www.anweshanam.com