തിരുവനന്തപുരത്ത് പുഴയിൽ ചാടിയ പതിനേഴ് വയസ്സുകാരന്‍ മരിച്ചു; പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

പ്ലസ്ടു വിദ്യാര്‍ത്ഥികളായ ശബരിനാഥും ഒരു പെണ്‍കുട്ടിയും ഇന്ന് രാവിലെ ആറ് മണിയോടെയാണ് ആറ്റിലേക്ക് ചാടിയത്
തിരുവനന്തപുരത്ത് പുഴയിൽ ചാടിയ പതിനേഴ് വയസ്സുകാരന്‍ മരിച്ചു; പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: അരുവിക്കര കരമനയാറിലേക്ക് ചാടിയ പതിനേഴ് വയസ്സുകാരന്‍ മരിച്ചു. കാച്ചാണി സ്വദേശി ശബരിനാഥാണ് മരിച്ചത്. ഒപ്പം ചാടിയ പെണ്‍കുട്ടിയെ സഹോദരന്‍ രക്ഷപ്പെടുത്തി. പ്ലസ്ടു വിദ്യാര്‍ത്ഥികളായ ശബരിനാഥും ഒരു പെണ്‍കുട്ടിയും ഇന്ന് രാവിലെ ആറ് മണിയോടെയാണ് ആറ്റിലേക്ക് ചാടിയത്.

വിവരമറിഞ്ഞ് ഓടിയെത്തിയ പെണ്‍കുട്ടിയെ സഹോദരന്‍ രക്ഷപ്പെടുത്തി. ശക്തമായ അടിയൊഴുക്കില്‍ ശബരിനാഥിനെ കാണാതായി.ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവില്‍ ശബരിനാഥിന്‍റെ മൃതദേഹം കണ്ടെത്തി.

ശബരിനാഥും പെണ്‍കുട്ടിയും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com