സി എം രവീന്ദ്രനെ പൂര്‍ണവിശ്വാസം: മു​ഖ്യ​മ​ന്ത്രി

അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി വി​ളി​പ്പി​ച്ച​പ്പോ​ഴേ അ​ദ്ദേ​ഹ​ത്തി​നു കു​റ്റം ചാ​ര്‍​ത്തി​ക്കൊ​ടു​ക്കേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു
സി എം രവീന്ദ്രനെ പൂര്‍ണവിശ്വാസം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചി​ട്ടു​ള്ള അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി ​എം ര​വീ​ന്ദ്ര​ന്‍റെ കാ​ര്യ​ത്തി​ല്‍ ത​നി​ക്കു പൂ​ര്‍​ണ​വി​ശ്വാ​സ​മു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി വി​ളി​പ്പി​ച്ച​പ്പോ​ഴേ അ​ദ്ദേ​ഹ​ത്തി​നു കു​റ്റം ചാ​ര്‍​ത്തി​ക്കൊ​ടു​ക്കേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സംസ്ഥാനത്ത് ചിലര്‍ക്ക് ചില മോഹങ്ങളുണ്ട് എന്നത് ശരിയാണ് അതിന്റെ ഭാഗമായി ചില പ്രവചനങ്ങളും വന്നിട്ടുണ്ട്. അതല്ലാതെ അതിനപ്പുറം കഴമ്പുണ്ടെന്ന് സര്‍ക്കാര്‍ കാണുന്നില്ല. അന്വേഷണ ഏജന്‍സിക്ക് ചില വിവരങ്ങള്‍ അറിയാനുണ്ടാകും അതുകൊണ്ട് അവര്‍ വിളിച്ചിട്ടുണ്ടാകുമെന്ന് മാത്രമേ കരുതാനാകൂ.

സി.എം.രവീന്ദ്രന്‍ വളരെക്കാലമായി തനിക്ക് പരിചയമുളള ആളാണെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ കാര്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. അന്വേഷണ ഏജന്‍സി വിളിക്കുമ്പോഴേക്കും കുറ്റം ചാര്‍ത്തിക്കളയരുതെന്നും അതുകൊണ്ട് അയാള്‍ അയാളല്ലാതാകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. കള്ളപണക്കേസില്‍ നേരത്തെ അറസ്റ്റിലായ എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം രവീന്ദ്രന് നോട്ടീസ് അയച്ചിരിക്കുന്നത്. ഐ.ടി വകുപ്പിലെ പദ്ധതികളുമായി ബന്ധപ്പെട്ടാണ് നേട്ടീസ് നല്‍കിയിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com