
തിരുവനന്തപുരം: കേരളത്തിലെ മുസ്ലീം ജനവിഭാഗത്തിന്റെ സംരക്ഷകര്‍ സിപിഎമ്മാണെന്ന് മന്ത്രി എംഎം മണി. മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസാണെന്നും തലശ്ശേരി, മാറാട് കലാപങ്ങളുടെ കാലത്ത് മുണ്ടും മടക്കി കുത്തി അതിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നത് സിപിഎമ്മുകാരാണെന്നും മ്ന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം പൊള്ളയാണെന്നും സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ആര്‍ക്കും നിലപാട് പറയാനോ സ്വീകരിക്കാനോ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.