യന്ത്രവാൾ കെട്ടിയിരുന്ന കയർ കഴുത്തിൽ മുറുകി;മരംവെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം

ശാസ്താംകോട്ട മുതുപിലാക്കാട് ബിന്ദുഭവനത്തിൽ കൃഷ്ണൻകുട്ടിയാണ് മരിച്ചത് .ശനിയാഴ്ച്ച രാവിലെയായിരുന്നു സംഭവം .
യന്ത്രവാൾ കെട്ടിയിരുന്ന കയർ കഴുത്തിൽ മുറുകി;മരംവെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം

ശാസ്താംകോട്ട :മരത്തിലിരുന്ന ശിഖരം മുറിക്കുന്നതിനിടയിൽ യന്ത്രവാൾ കെട്ടിയിരുന്ന കയർ കഴുത്തിൽ മുറുകി മരംവെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം .ശാസ്താംകോട്ട മുതുപിലാക്കാട് ബിന്ദുഭവനത്തിൽ കൃഷ്ണൻകുട്ടിയാണ് മരിച്ചത് .ശനിയാഴ്ച്ച രാവിലെയായിരുന്നു സംഭവം .

ഒരു സ്വകാര്യപുരയിടത്തിലെ മരത്തിന്റെ അൻപത് അടിയോളം ഉയരത്തിലുള്ള ശിഖരം മുറിക്കുന്നതിന് ഇടയിലാണ് അപകടം .അഗ്നിശമനസേന ഉദ്യോഗസ്ഥരുടെ സഹായത്തോടെ താഴേക്ക് ഇറക്കി .തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .

No stories found.
Anweshanam അന്വേഷണം
www.anweshanam.com