ട്രഷറി തട്ടിപ്പ്: ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
Kerala

ട്രഷറി തട്ടിപ്പ്: ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

വ​ഞ്ചി​യൂ​ര്‍ ട്ര​ഷ​റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി.

News Desk

News Desk

തിരുവനന്തപുരം: ട്രഷറിയില്‍ നിന്ന് രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍.ബിജുലാലിനെ സര്‍വീസില്‍ നിന്ന് അടിയന്തരമായി പിരിച്ചുവിട്ടു. നോട്ടീസ് പോലും നല്‍കാതെയാണ് ധനവകുപ്പ് നടപടി. നോട്ടീസ് ബിജുലാലിന് നല്‍കേണ്ടെന്നാണ് ധനവകുപ്പ് തീരുമാനം. ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ട്രഷറി ഡയറക്ടര്‍ ഇന്ന് ധനകാര്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശേഷം ധനകാര്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു അന്തിമ നടപടിയുണ്ടായത്.

സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. ജില്ലാ ട്രഷറി ഓഫീസര്‍, ടെ‌ക്‌നിക്കല്‍ കോഡിനേറ്റര്‍ എന്നിവര്‍ക്കെതിരെ ഇന്നു തന്നെ നടപടിയുണ്ടാകുമെന്ന സൂചനയുണ്ട്. ബിജുലാല്‍ മുൻപ് ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി ട്രഷറിയുടെ സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്ററിന്റെ സഹായം തേടും. ട്രഷറിയിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജ്മെന്റ് സെല്ലില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേഡ് റദ്ദാക്കിയിരുന്നെങ്കില്‍ ബിജുലാലിന് പണം തട്ടാന്‍ അവസരം ലഭിക്കില്ലായിരുന്നു എന്നാണ് നിഗമനം.

വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച്‌ രണ്ടുകോടി രൂപ ബിജുലാല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ബിജുലാലിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിജുലാലിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. 61.23 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് ബിജുലാല്‍ മാറ്റി. 1.37 കോടി രൂപ ട്രഷറിയിലെ അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഏപ്രില്‍ 20 മുതല്‍ തട്ടിപ്പ് തുടങ്ങിയെങ്കിലും ജൂലായ് 27-നാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. പ്രാഥമിക പരിശോധനയില്‍ ബിജുലാലാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. ശനിയാഴ്ചയാണ് ട്രഷറിവകുപ്പ് പോലീസില്‍ പരാതി നല്‍കിയത്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ളു​മാ​യി ധ​ന​വ​കു​പ്പ് രം​ഗ​ത്ത്. വ​ഞ്ചി​യൂ​ര്‍ ട്ര​ഷ​റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി. ത​ട്ടി​പ്പ് ക​ണ്ടു​പി​ടി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഒ​ഴി​കെ​യു​ള്ള​വ​ര്‍​ക്കാ​ണ് സ്ഥ​ലം​മാ​റ്റം. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​റി​യി​ച്ചു. ധ​ന​വ​കു​പ്പി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും എ​ന്‍​ഐ​സി പ്ര​തി​നി​ധി​യും ഈ ​സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

Anweshanam
www.anweshanam.com