ആത്മഹത്യ ശ്രമം; സജ്‌ന ഷാജി ആശുപത്രിയില്‍

വിവാദങ്ങളില്‍ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആത്മഹത്യ ശ്രമം; സജ്‌ന ഷാജി ആശുപത്രിയില്‍

കൊച്ചി : അമിതമായി ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിയരികില്‍ ബിരിയാണിക്കച്ചവടം നടത്തിവന്നിരുന്ന സജ്‌നയുടെ കച്ചവടം ചിലര്‍ മുടക്കിയതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ തന്റെ വേദന പങ്കുവെച്ചിരുന്നു. തുടര്‍ന്ന് വലിയ പിന്തുണയാണ് പൊതു സമൂഹത്തില്‍ നിന്ന് സജ്‌നയ്ക്ക്‌ ലഭിച്ചത്.

പലരും ഇവർക്ക് സാമ്പത്തിക സഹായവുമായി രംഗത്തു വന്നു. എന്നാൽ കഴിഞ്ഞ ദിവസം സജ്നയുടേതെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പിങ്ങുകൾ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ചിലര്‍ ഇവരെ ആക്ഷേപിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുകയും ചെയ്തു.

വിവാദങ്ങളില്‍ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണിവർ.

Related Stories

Anweshanam
www.anweshanam.com