മെഡിക്കൽ കോളേജ് അധ്യാപകരുടെ സ്ഥലംമാറ്റം വൈകുന്നു: കെജിഎംസിടിഎ

അസോസിയേറ്റ് പ്രൊഫസർമാരുടെ ഒഴിവിലേക്കും പ്രമോഷൻ നടന്നിട്ടില്ല.
മെഡിക്കൽ കോളേജ് അധ്യാപകരുടെ സ്ഥലംമാറ്റം വൈകുന്നു: കെജിഎംസിടിഎ

കോഴിക്കോട്: മെഡിക്കൽ കോളേജ് അധ്യാപകരുടെ പൊതു സ്ഥലംമാറ്റം വൈകുന്നുവെന്ന് കെ.ജി.എം.സി.ടി.എ. ട്രാൻസ്ഫർ ഡ്രാഫ്റ്റ് കഴിഞ്ഞമാസം വന്നിരുന്നെങ്കിലും സ്ഥലംമാറ്റ ഉത്തരവായിട്ടില്ല. പൊതുസ്ഥലമാറ്റത്തിൽ ട്രാൻസ്ഫർ ആകുന്ന വ്യക്തിക്കുപകരം മറ്റൊരു വ്യക്തി വരുന്നതിനാൽ ഒരു സ്ഥലത്തും, ഡോക്ടർമാരുടെ ദൗർലഭ്യം ഉണ്ടാവില്ല.

45 പ്രൊഫസർമാർ റിട്ടയർ ചെയ്തിട്ട് നാലുമാസമായിട്ടും ഇതുവരെ പ്രമോഷൻ നൽകി തസ്തികയിൽ ആളെ നിയമിച്ചിട്ടില്ല. അസോസിയേറ്റ് പ്രൊഫസർമാരുടെ ഒഴിവിലേക്കും പ്രമോഷൻ നടന്നിട്ടില്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com