തച്ചങ്കരിക്ക് എതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും പിന്മാറ്റം
Kerala

തച്ചങ്കരിക്ക് എതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും പിന്മാറ്റം

അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിന്‍ ജെ തച്ചങ്കരിക്ക് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് സുനില്‍ തോമസ് പിന്മാറി

By Thasneem

Published on :

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിന്‍ ജെ തച്ചങ്കരിക്ക് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് സുനില്‍ തോമസ് പിന്മാറി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടോമിന്‍ തച്ചങ്കരി നല്‍കിയ ഹര്‍ജി ആയിരുന്നു ജസ്റ്റിസ് സുനില്‍ തോമസ് പരിഗണിച്ചിരുന്നത്.

ഹര്‍ജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ടോമിന്‍ ജെ തച്ചങ്കരി കഴിഞ്ഞ ദിവസം ഒരു ഉപഹര്‍ജി നല്‍കിയിരുന്നു. സുപ്രീംകോടതി അഭിഭാഷകന് കേസ് വാദിക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കേസ് പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റണമെന്നായിരുന്നു തച്ചങ്കരിയുടെ ആവശ്യം. ഈ ഉപഹര്‍ജി ഇന്ന് പരിഗണിക്കുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ ഹര്‍ജികളും കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി ജസ്റ്റിസ് സുനില്‍ തോമസ് അറിയിച്ചത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നിന്ന് ഒഴിവാക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം നേരത്തെ കോട്ടയം വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.

Anweshanam
www.anweshanam.com