ടോമിൻ തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം
Kerala

ടോമിൻ തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം

എസ്‌പിജി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന അരുൺ കുമാർ സിൻഹയ്ക്കും ഡിജിപി റാങ്ക് നല്‍കും

News Desk

News Desk

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിക്ക് ഡി ജി പി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിയമനം പിന്നീട് നല്‍കും. പോലീസിനു പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി ലഭിക്കുമെന്നാണ് സൂചന. നിലവില്‍ ക്രൈം ബ്രാഞ്ച് മേധാവിയാണ് ടോമിന്‍ ജെ. തച്ചങ്കരി.

റോഡ് സേഫ്റ്റി കമ്മീഷണര്‍ ശേഖര്‍ റെഡ്ഢി ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ടോമിന്‍ ജെ തച്ചങ്കരിയെ ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് ഇറക്കിയിരിക്കുന്നത്.

എസ്‌പിജി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന അരുൺ കുമാർ സിൻഹയ്ക്കും ഡിജിപി റാങ്ക് നല്‍കും.

1987 ലെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും. ലോക്‌നാഥ് ബെഹ്റ, ഋഷിരാജ് സിങ്, ആർ ശ്രീലേഖ എന്നിവരാണ് ഡിജിപി റാങ്കിലുള്ള മറ്റുള്ളവർ. ടോമിൻ തച്ചങ്കരിയുടെ നിയമന ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കുമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പത്രക്കുറിപ്പിൽ വ്യക്തമാക്കി.

അടുത്ത വര്‍ഷം ജൂണില്‍ സംസ്ഥാന പോലീസ് മേധാവി പദവിയില്‍ നിന്ന് ലോക്‌നാഥ് ബെഹ്റ വിരമിക്കുമ്പോള്‍ ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ തച്ചങ്കരി.

Anweshanam
www.anweshanam.com