രാ​ജ്യ​സ​ഭ എംപി സ്ഥാനമുള‌ളപ്പോള്‍ മത്സരിക്കാനാകില്ല; സുരേഷ്ഗോപിക്കെതിരെ പരാതി നല്‍കും: കോണ്‍ഗ്രസ്

രാഷ്‌ട്രപതി നാമനിര്‍ദ്ദേശം ചെയ്‌താല്‍ ആ പദവിയെ കളങ്കപ്പെടുത്തരുത്. അങ്ങനെയുണ്ടായാല്‍ ചോദ്യം ചെയ്യുമെന്ന് ടി.എന്‍ പ്രതാപന്‍ പറഞ്ഞു
രാ​ജ്യ​സ​ഭ എംപി സ്ഥാനമുള‌ളപ്പോള്‍ മത്സരിക്കാനാകില്ല; സുരേഷ്ഗോപിക്കെതിരെ പരാതി നല്‍കും: കോണ്‍ഗ്രസ്

തൃ​ശൂ​ര്‍: രാ​ജ്യ​സ​ഭ​യി​ലേ​ക്കു നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട അം​ഗ​ത്തി​നു പാ​ര്‍​ട്ടി ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ക്കാ​നാ​കി​ല്ലെ​ന്നു കോണ്‍ഗ്രസ്‌ നേതാവ് ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി. ഇ​തി​നെ​തി​രെ പ​രാ​തി ന​ല്‍​കു​ക​യും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്കു കോ​ണ്‍​ഗ്ര​സ് നീ​ങ്ങു​ക​യും ചെ​യ്യു​മെ​ന്ന് പ്ര​താ​പ​ന്‍ പ​റ​ഞ്ഞു.

ഇക്കാര്യത്തില്‍ സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും അഭിഭാഷകരുമായി ചര്‍ച്ചയില്‍ സുരേഷ്‌ഗോപിയെ അയോഗ്യനാക്കാന്‍ വകുപ്പുണ്ടെന്ന് ഉപദേശം ലഭിച്ചതായാണ് ടി.എന്‍ പ്രതാപന്‍ എം.പി വ്യക്തമാക്കിയത്. രാഷ്‌ട്രപതി നാമനിര്‍ദ്ദേശം ചെയ്‌താല്‍ ആ പദവിയെ കളങ്കപ്പെടുത്തരുത്. അങ്ങനെയുണ്ടായാല്‍ ചോദ്യം ചെയ്യുമെന്ന് ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

രാ​ജ്യ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ചു മ​ത്സ​രി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ല. എ​ന്നാ​ല്‍ രാ​ഷ്ട്ര​പ​തി നോ​മി​നേ​റ്റ് ചെ​യ്ത ആ​ളെ​ന്ന നി​ല​യി​ല്‍ സു​രേ​ഷ് ഗോ​പി പാ​ര്‍​ട്ടി ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന​തു രാ​ഷ്ട്ര​പ​തി​യെ വ​രെ അ​വ​ഹേ​ളി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ചു ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു പ്ര​താ​പ​ന്‍ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍ സു​രേ​ഷ് ഗോ​പി​ക്ക് മ​ത്സ​രി​ക്കാ​ന്‍ ത​ട​സ​മി​ല്ലെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സു​രേ​ഷ് ഗോ​പി ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ ബി​ജെ​പി അം​ഗ​ത്വം എ​ടു​ത്തു​വെ​ന്നും രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാദം അസംബന്ധമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു. സുരേഷ്ഗോപി മത്സരിക്കാനെത്തിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വല്ലാതെ വിഭ്രാന്തി ബാധിച്ചിരിക്കുകയാണ്. മുന്‍പ് പഞ്ചാബിലും രാജസ്ഥാനിലും ഇത്തരം സംഭവമുണ്ടായിട്ടുണ്ട്. അന്ന് കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു മത്സരിച്ചത്. കോണ്‍ഗ്രസ് വാദം നിയമപരമായി നിലനില്‍ക്കില്ല. കോണ്‍ഗ്രസിന്റെ മുട്ടും കാലും വിറച്ചു തുടങ്ങിയതായും ബി.ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com