ടൈറ്റാനിയത്തിലെ എണ്ണ ചോര്‍ച്ച: അന്വേഷണത്തിന് മൂന്നംഗ സമിതി

അന്വേഷണ റിപ്പോര്‍ട്ട് പത്തുദിവസത്തിനകം സമര്‍പ്പിക്കണമെന്ന് മന്ത്രി ഇപി ജയരാജന്‍ നിര്‍ദേശം നല്‍കി.
ടൈറ്റാനിയത്തിലെ എണ്ണ ചോര്‍ച്ച: അന്വേഷണത്തിന് മൂന്നംഗ സമിതി

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ഫര്‍ണസ് ഓയില്‍ ചോര്‍ന്ന് കടലിലേക്ക് ഒഴുകിയ സംഭവം അന്വേഷിക്കുന്നതിനായി വ്യവസായവകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പത്തുദിവസത്തിനകം സമര്‍പ്പിക്കണമെന്ന് മന്ത്രി ഇപി ജയരാജന്‍ നിര്‍ദേശം നല്‍കി.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മലബാര്‍ സിമന്റ്‌സ് എം.ഡി. എം.മുഹമ്മദ് അലി, കെ.എം.എം.എല്‍. എം.ഡി. എസ്.ചന്ദ്രബോസ് എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങള്‍. ഇന്നലെ പുലര്‍ച്ചെയാണ് ഫര്‍ണസ് ഓയില്‍ ഡ്രെയിനേജ് വഴി കടലിലേക്ക് ഒഴുകിയത്. വേളി മുതല്‍ പുതുക്കുറിച്ചി വരെ ഓയില്‍ വ്യാപിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട മത്സ്യത്തൊഴിലാളികളാണ് അധികൃതരെ വിവരം അറിയിച്ചത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com