ടൈറ്റാനിയം ഫാക്ടറിക്ക് മുന്‍പില്‍ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

അതേസമയം, എണ്ണ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ടൈറ്റാനിയം കമ്പനിക്കെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു.
ടൈറ്റാനിയം ഫാക്ടറിക്ക് മുന്‍പില്‍ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറിക്ക് മുന്‍പില്‍ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഗേറ്റ് ഉപരോധിച്ചാണ് പ്രതിഷേധം . മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപെട്ടാണ് പ്രതിഷേധം .

രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഫാക്ടറി ജീവനക്കാരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാതെയായിരുന്നു പ്രതിഷേധം. പൊലീസ് പ്രതിഷേധത്തിന് വന്ന പ്രവര്‍ത്തകരെ പിരിച്ചുവിട്ടിട്ടുണ്ട്.

അതേസമയം, എണ്ണ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ടൈറ്റാനിയം കമ്പനിക്കെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. ചോര്‍ച്ചാ വിവരം അറിയിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com