വോ​ട്ട​ര്‍ പ​ട്ടി​ക വി​വാ​ദം; പരാതി പരി​ശോധിക്കുമെന്ന്​ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ക​ള്ള​വോ​ട്ട് ആ​രോ​പ​ണം പ​രി​ശോ​ധി​ക്കു​മെ​ന്നും ക​ള്ള​വോ​ട്ടി​നെ​തി​രെ എ​ല്ലാ മു​ന്‍​ക​രു​ത​ലു​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി

വോ​ട്ട​ര്‍ പ​ട്ടി​ക വി​വാ​ദം; പരാതി പരി​ശോധിക്കുമെന്ന്​ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തി​രു​വ​ന​ന്ത​പു​രം: ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഒ​രു വോ​ട്ട​ര്‍​ക്ക് ഒ​ന്നി​ല​ധി​കം വോ​ട്ടു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ. ക​ള്ള​വോ​ട്ട് ആ​രോ​പ​ണം പ​രി​ശോ​ധി​ക്കു​മെ​ന്നും ക​ള്ള​വോ​ട്ടി​നെ​തി​രെ എ​ല്ലാ മു​ന്‍​ക​രു​ത​ലു​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പരാതിയിൽ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് തേടി. വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരു ചേർക്കാൻ ബോധപൂർവമുള്ള ശ്രമമുണ്ടായോയെന്ന് പരിശോധിച്ച് 20 നകം റിപ്പോർട്ട് നൽകണമെന്ന് കാസർകോട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയത്. ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി.

ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ കു​മാ​രി എ​ന്ന വോ​ട്ട​ര്‍​ക്ക് ഇ​തേ മ​ണ്ഡ​ല​ത്തി​ല്‍ അ​ഞ്ച് ഇ​ട​ത്ത് വോ​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം. അ​തേ​സ​മ​യം, വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ ത​ങ്ങ​ളെ സ​ഹാ​യി​ച്ച​ത് പ്ര​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​മാ​ണെ​ന്ന് കു​മാ​രി പ​റ​ഞ്ഞു. താ​ന്‍ കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി​യാ​ണെ​ന്നും കു​മാ​രി കൂട്ടിച്ചേര്‍ത്തു.

ആറ് മണ്ഡലത്തിലെ തെളിവുകളുമായി പ്രതിപക്ഷ നേതാവ് ചീഫ് ഇലക്ട്രൽ ഓഫീസർക്ക് പരാതി നൽകി. നാദാപുരത്ത് 6171 പേരെയും കൂത്തുപറമ്പിൽ 3525 അമ്പലപ്പുഴയിൽ 4750 പേരേയും പലതവണ വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. കഴക്കൂട്ടത്ത് 4506ഉം കൊല്ലം മണ്ഡലത്തിൽ 2534ഉം തൃക്കരിപ്പൂറിൽ 1436 ഉം പേരെ ഇങ്ങനെ ചേർത്തുവെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ക്രമക്കേട് നടത്തിയതെന്നാണ് ചെന്നിത്തലയുടെ ആക്ഷേപം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com