കൂട്ടില്‍ നിന്ന് ചാടിപ്പോയ കടുവയെ മയക്കുവെടിവച്ചു പിടികൂടി

വയനാട് നിന്നും സഫാരി പാര്‍ക്കില്‍ എത്തിച്ച 10 വയസ്സുള്ള കടുവയാണ് ഇന്നലെ ഉച്ചയോടാണ് കൂട്ടില്‍ നിന്നും രക്ഷപെട്ടത്.
കൂട്ടില്‍ നിന്ന് ചാടിപ്പോയ കടുവയെ മയക്കുവെടിവച്ചു പിടികൂടി

തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി. വനംവകുപ്പിന്റെ ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് കടുവയെ പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് സഫാരി പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത്. പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

വയനാട് നിന്നും സഫാരി പാര്‍ക്കില്‍ എത്തിച്ച 10 വയസ്സുള്ള കടുവയാണ് ഇന്നലെ ഉച്ചയോടാണ് കൂട്ടില്‍ നിന്നും രക്ഷപെട്ടത്. ചികിത്സയ്ക്കായി പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ചു മുകളില്‍ കയറിയായിരുന്നു കടുവ രക്ഷപെട്ടത്.

വനപാലകര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ വൈകീട്ടോടെ പാര്‍ക്കിന്റെ പിന്‍വശത്തായി കടുവയെ കണ്ടെത്തി. എന്നാല്‍ മയക്കുവെടി വയ്ക്കാനായി പാര്‍ക്കിലേക്ക് പോയ സംഘത്തിന് പിന്നീട് കടുവയെ കണ്ടെത്താനായില്ല. അതേസമയം ശക്തമായ കൂട് കടുവ എങ്ങനെ വളച്ചെടുത്തു എന്നത്തില്‍ വ്യക്തത ആയിട്ടില്ല. ഇതുസംബന്ധിച്ച് വിശദമായി പരിശോധിക്കും എന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

Related Stories

Anweshanam
www.anweshanam.com