തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ഒരു പൂജാരിക്ക് കോവിഡ്

ഇതിനെ തുടർന്ന് രണ്ട് ദിവസം ക്ഷേത്രത്തിൽ ഭക്ത ജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. 7 ദിവസം പ്രസാദ വിതരണവും നിർത്തിയിട്ടുണ്ട്.
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ഒരു പൂജാരിക്ക് കോവിഡ്

തൃശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ഒരു പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് രണ്ട് ദിവസം ക്ഷേത്രത്തിൽ ഭക്ത ജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. 7 ദിവസം പ്രസാദ വിതരണവും നിർത്തിയിട്ടുണ്ട്.

തന്ത്രിയുടെ നിർദേശം അനുസരിച്ചാണ് ക്ഷേത്രം അടയ്ക്കാൻ തീരുമാനിച്ചത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങളാണ്.

വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം 75 -ൽ നിന്നും 50 -ആക്കി ചുരുക്കി. വിവാഹം,ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com