തൃശ്ശൂരിലും മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ താത്കാലികമായി നിർത്തുന്നു

തൃശ്ശൂരിലും മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ താത്കാലികമായി നിർത്തുന്നു

തൃശൂർ :തിരുവനന്തപുരം ഉൾപ്പെടെ അഞ്ചു ജില്ലകൾക്ക് പിന്നാലെ തൃശ്ശൂരിലും മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ താത്കാലികമായി നിർത്തുന്നു .ജവഹർ ബാലഭവൻ ,തൃശൂർ ടൗൺ ഹാൾ എന്നിവിടങ്ങളിലായി നടന്ന് വരുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പുകളാണ് നിർത്തുന്നത് .

നാളെ മുതൽ വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു .കോവിഡ് വാക്‌സിന്റെ ലഭ്യത കുറവ് മൂലമാണ് ആരോഗ്യവകുപ്പിന്റെ നടപടി .വാക്‌സിൻ ലഭ്യമാക്കുന്നതിന് അനുസരിച്ച് വാക്‌സിനേഷൻ പുനരാരംഭിക്കും .വാക്‌സിൻ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരത്ത് 131 -ഓളം വാക്‌സിൻ കേന്ദ്രങ്ങൾ പൂട്ടിയിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com