തൃശൂർ പൂരവിളമ്പരം ഇന്ന്

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണയും പൂരം ചടങ്ങുകളിൽ മാത്രം ഒതുക്കും. നെയ്തലക്കാവ് ഭഗവതി കുറ്റൂർ ദേശം വിട്ടിറങ്ങും.
തൃശൂർ പൂരവിളമ്പരം ഇന്ന്

തൃശൂർ; തൃശൂർ പൂരവിളമ്പരം ഇന്ന്. പൂരവിളമ്പരം അറിയിച്ച് നെയ്തലക്കാവ് ഭഗവതി ഇന്ന് തെക്കേ ഗോപുരനട തള്ളിത്തുറക്കാനെത്തും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണയും പൂരം ചടങ്ങുകളിൽ മാത്രം ഒതുക്കും. നെയ്തലക്കാവ് ഭഗവതി കുറ്റൂർ ദേശം വിട്ടിറങ്ങും.

11 മണിയോടെ തെക്കേ ഗോപുരം എറണാകുളം ശിവകുമാർ തള്ളിത്തുറക്കാനെത്തും. വാദ്യക്കാരും ദേശക്കാരും അടക്കം 50 പേരാണ് ഓരോ ഘടക പൂരങ്ങളെയും അനുഗമിക്കുക. ഒരാനപ്പുറത്താണ് നാളെ പൂരം.

പങ്കെടുക്കുന്നവർക്ക് കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന രേഖ നിര്ബന്ധമാണ്. പാറമേക്കാവിന്റെ പൂരത്തിൽ 15 ആനകളുണ്ടാകും. കുടമാറ്റം പ്രദര്ശനത്തിലൊതുക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com