തൃശൂര്‍ പൂരം; പത്മജയുടെ സത്യാഗ്രഹം അത്യാഗ്രഹം ;വി എസ് സുനില്‍ കുമാര്‍

തൃശൂര്‍ പൂരം; പത്മജയുടെ സത്യാഗ്രഹം  അത്യാഗ്രഹം ;വി എസ് സുനില്‍ കുമാര്‍

തൃശൂർ പൂരം പ്രചരണ ആയുധമാക്കാൻ യുഡിഎഫ്. തൃശൂർ പൂരം നടത്തുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി പത്മജ വേണുഗോപാൽ സത്യഗ്രഹ സമരം ആരംഭിച്ചു. പത്മജയുടേത് സത്യാഗ്രഹമല്ല അത്യാഗ്രഹമാണെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ പറയുന്നത്. ദേവസ്വം ഭാരവാഹികളുടെ യോഗം വിളിച്ച മന്ത്രി ചട്ടലംഘനം നടത്തിയെന്നും ടി.എൻ പ്രതാപൻ എം.പി ആരോപിച്ചു.

നിയന്ത്രണങ്ങളില്ലാതെ പൂരം പ്രദർശനം നടത്താൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ രേഖാമൂലം ഉറപ്പ് വേണമെന്നാണ് പത്മജ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇക്കാര്യമാവശ്യപ്പെട്ടാണ് പദ്മജ സത്യാഗ്രഹം നടത്തിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൂരം തൃശൂരിൽ പ്രചരണ വിഷയമാവുകയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com