തൃശൂര്‍ പൂരം നടത്തിപ്പ്: താക്കീതുമായി സംഘാടക സമിതി

എക്‌സിബിഷന് ഓണ്‍ലൈന്‍ ബുക്കിങ്ങ് എന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്നും സംഘാടക സമിതി അറിയിച്ചു.
തൃശൂര്‍ പൂരം നടത്തിപ്പ്: താക്കീതുമായി സംഘാടക സമിതി

തൃശൂര്‍: തൃശൂര്‍ പൂരം എക്‌സിബിഷന് സന്ദര്‍ശക നിയന്ത്രണം പാടില്ലെന്ന് പൂരം സംഘാടക സമിതി. എക്‌സിബിഷന് ഓണ്‍ലൈന്‍ ബുക്കിങ്ങ് എന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്നും ഒരേ സമയം 200 പേര്‍ എന്ന നിബന്ധന നടപ്പാക്കിയാല്‍ പൂരം ഉപേക്ഷിക്കുമെന്നും സംഘാടക സമിതി അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് ജില്ലാകളക്ടര്‍ വിളിച്ച യോഗം സംലാടക സമിതി ബഹിഷ്‌കരിച്ചു.

അതേസമയം, കോവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എക്‌സിബിഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് ജില്ലാമെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com