തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ വീണ്ടും യോഗം

ഇന്ന് രാവിലെ പത്ത് മണിക്കാണ് യോഗം. ജില്ലാ കലക്ടറും കമ്മീഷണറും ദേവസ്വം ഭാരവാഹികളും ഓൺലൈൻ ആയി യോഗത്തിൽ പങ്ക് ചേരും.
തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ  വീണ്ടും യോഗം

തൃശൂർ : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വീണ്ടും യോഗം വിളിച്ചു. ഇന്ന് രാവിലെ പത്ത് മണിക്കാണ് യോഗം. ജില്ലാ കലക്ടറും കമ്മീഷണറും ദേവസ്വം ഭാരവാഹികളും ഓൺലൈൻ ആയി യോഗത്തിൽ പങ്ക് ചേരും.

രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രം പൂരപ്പറമ്പിലേക്ക് പ്രവേശനമെന്ന് നിബന്ധന ഇറക്കിയിരുന്നു.ഇതിന് പിന്നാലെയാണ് യോഗം ചേരുന്നത്. ദേവസ്വം ബോർഡും ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com