പൂരത്തിനിടയിലെ അപകടം: വെടിക്കെട്ട് ഉപേക്ഷിച്ചു, പകല്‍പൂരം നടത്തും

അതേസമയം, അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു.
പൂരത്തിനിടയിലെ അപകടം: വെടിക്കെട്ട് ഉപേക്ഷിച്ചു, പകല്‍പൂരം നടത്തും

തൃശൂര്‍: തൃശൂര്‍ പുരത്തിനിടെ ആല്‍മരത്തിന്റെ ശാഖ വീണുണ്ടായ അപകടത്തിന് പിന്നാലെ വെടിക്കെട്ട് ഔദ്യോഗികമായി ഉപേക്ഷിച്ച് തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. നിറച്ച വെടിമരുന്നിനു രണ്ടു വിഭാഗങ്ങളും തീ കൊളുത്തി.

അതേസമയം, മൈതാനത്ത് നിന്ന് തിരുവമ്ബാടി ദേശക്കാരെ പൂര്‍ണമായും മാറ്റിയശേഷമാണ് പാറമേക്കാവ് വിഭാഗത്തിന് വെടിക്കെട്ടിന് തീ കൊളുത്താന്‍ പൊലീസ് അനുമതി നല്‍കിയത്. 15 ആനപ്പുറത്ത് പാറമേക്കാവും ഒരാനപ്പുറത്ത് തിരുവമ്ബാടിയും പകല്‍പൂരം നടത്താനാണ് തീരുമാനം. അതേസമയം, അകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. നടത്തറ സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ സമയമെടുത്ത് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റി. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്.

ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആല്‍മരത്തിന്റെ ശാഖ പന്ത്രണ്ടോടെ പൊട്ടി വീഴുകയായിരുന്നു. മരം വീണ ഉടന്‍ ആന ഭയന്നു ഓടി. കുട്ടന്‍കുളങ്ങര അര്‍ജുനന്‍ എന്ന ആനയാണ് ഭയന്നോടിയത്. പിന്നീട് ആനയെ തളച്ചു. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ഇത് വലിയ ദുരന്തം ഒഴിവാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com