തൃശ്ശൂര്‍ പൂരം; ഘടകപൂരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കില്ല

തൃശ്ശൂര്‍ പൂരം; ഘടകപൂരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കില്ല

തൃശ്ശൂര്‍: തൃശ്ശൂര്‍പൂരം നടത്തിപ്പില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഘടകപൂരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്തിയത് ഒഴിവാക്കാന്‍ തീരുമാനം. ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തിയവര്‍ക്കും കോവിഡ് വാകസിന്‍ എടുത്തവര്‍ക്കും ഘടകപൂരങ്ങളില്‍ പങ്കെടുക്കാം.

ഘടകക്ഷേത്രങ്ങളുടെ പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. 50 പേര്‍ക്കു മാത്രമാണ് ഘടകക്ഷേത്രങ്ങളുടെ പൂരത്തിനൊപ്പം പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് പ്രതിനിധികള്‍ വ്യക്തമാക്കിയതോടെയാണ് ആളുകളുടെ എണ്ണത്തിലുളള നിബന്ധന ജില്ല ഭരണകൂടം നീക്കിയത്.

അയ്യന്തോള്‍, കണിമംഗലം, ലാലൂര്‍, കാരമുക്ക്, നെയ്തലക്കാവ്, ചെമ്ബൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ 8 ഘടകക്ഷേത്രങ്ങളാണുളളത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ള ആര്‍ക്കും ഘടകപൂരങ്ങളുടെ ഭാഗമാകാം.

ഓരോ ഘടകപൂരങ്ങള്‍ക്കും 200 പരിശോധനകള്‍ സൗജന്യമായി നടത്താമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 1500-ല്‍ അധികം പേര്‍ക്ക് സൗജന്യമായി പരിശോധന നടത്തുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനമെന്ന് ഘടകപൂരങ്ങളുടെ ഭാരവാഹികള്‍ പറഞ്ഞു.

നഗരത്തിലേക്കുള്ള എല്ലാ വഴികളിലും പൊലീസിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധനയുണ്ടാകും. സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് മതി. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ പൂരം നടത്തുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com