തൃശൂർ പൂരം ചടങ്ങുകൾക്ക് തുടക്കമായി

കർശന നിയന്ത്രണമാണ് പൂരനഗരിയിൽ. എറണാകുളം ശിവകുമാറിന്റെ പുറത്തേറിയാൻ നെയ്തലക്കാവ് ഭഗവതി എഴുന്നള്ളിയത്.
തൃശൂർ പൂരം ചടങ്ങുകൾക്ക് തുടക്കമായി

തൃശൂർ: തൃശൂർ പൂരം ചടങ്ങുകൾക്ക് തുടക്കമായി. വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളിയതോടെ വിളംബരത്തിന് തുടക്കമായി. നാളെയാണ് പൂരം. കർശന നിയന്ത്രണമാണ് പൂരനഗരിയിൽ. എറണാകുളം ശിവകുമാറിന്റെ പുറത്തേറിയാൻ നെയ്തലക്കാവ് ഭഗവതി എഴുന്നള്ളിയത്.

കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ നാളെ തൃശൂർ പൂരത്തിന് തുടക്കമാകും. വാദ്യക്കാരും ദേശക്കാരുമടക്കം 50 പേരാണ് ഓരോ ഘടകപൂരങ്ങളെയും അനുഗമിക്കുക. ഒരാനപ്പുറത്താണ് നാളെ പൂരം. പങ്കെടുക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്ബന്ധമാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com