
തൃശൂര്‍: ജില്ലാ കളക്ടര്‍ എസ്.ഷാനവാസിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് ഷാനവാസിന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മേയര്‍ തെരഞ്ഞെടുപ്പിനായി കളക്ടര്‍ നഗരസഭയില്‍ എത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹവുമായ ഇടപെട്ടവരുടെ പട്ടിക തയ്യാറാക്കി വരികയാണ്.
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 649 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 629 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥീരികരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 09 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.