മാരക ലഹരിമരുന്നുകളുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

തൊണ്ടി സാധനങ്ങള്‍ ഉള്‍പ്പെടെ പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കും.
മാരക ലഹരിമരുന്നുകളുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ഇടുക്കി: മാരക ലഹരിമരുന്നുകളുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. ആലപ്പുഴ ജില്ലയില്‍ കോമളപുരം വില്ലേജില്‍ ആര്യാട് കരയില്‍ വാളശ്ശേരി വീട്ടില്‍ സാജിദ് (25), മാമ്മൂട് കരയില്‍ കളരിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാദുല്‍ (22), എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി - അത്താണി കരയില്‍ ശ്രീരംഗം വീട്ടില്‍ ശ്രീകാന്ത് (32 ) എന്നിവരെയാണ് പിടിയിലായത്.

ഇന്നലെ ഇടുക്കി ജില്ലയിലെ വട്ടവട വില്ലേജില്‍ പഴത്തോട്ടം - മമ്മല്‍ കരയില്‍ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് രാസലഹരി വസ്തുക്കളായ എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍, ഉണക്ക കഞ്ചാവ്, മൊബൈല്‍ ഫോണ്‍, ഏഴായിരത്തി ഇരുന്നൂറ് രൂപ എന്നിവ കണ്ടെടുത്തത്.

പഴത്തോട്ടത്ത് പ്രവര്‍ത്തിക്കുന്ന മൊണ്ടാന ടെന്റ് ക്യാമ്പ് കേന്ദ്രീകരിച്ച് നിശാപാര്‍ട്ടിക്കിടയില്‍ മാരക ലഹരി മരുന്നുകള്‍ വിതരണം നടക്കുന്നുണ്ടെന്ന് എക്‌സൈസ് ഷാഡോ സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകള്‍ കണ്ടെത്തിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ടി വി സതീഷ്, കെ വി പ്രദീപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ എസ് മീരാന്‍, ജോസ് പി, ഡ്രൈവര്‍ ശരത് എസ് പി എന്നിവരാണ് പങ്കെടുത്തത്. തൊണ്ടി സാധനങ്ങള്‍ ഉള്‍പ്പെടെ പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com