മലപ്പുറത്ത് കാര്‍ ദേഹത്ത് കയറി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

രിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലത്തെിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മലപ്പുറത്ത് കാര്‍ ദേഹത്ത് കയറി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് വീട്ടുമുറ്റത്ത് പിറകോട്ടെടുത്ത കാർ ദേഹത്തു കയറി മൂന്ന് വയസ് പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലേമാട് സ്വദേശി പുളിക്കൽ സൈഫുദ്ദീൻ - ഫർസാന ദമ്പതിമാരുടെ മകൾ ആയിഷയാണ് മരിച്ചത്.

വൈകിട്ട് ആറരയോടെയാണ് മുട്ടിക്കടവ് മുപ്പാലിപ്പൊട്ടിയില്‍ വെച്ച് അപകടമുണ്ടായത്. പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലത്തെിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാലേമാട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഉച്ചയോടെ കബറടക്കും.

Related Stories

Anweshanam
www.anweshanam.com