സഹോദരങ്ങളായ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
സഹോദരങ്ങളായ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

പാലക്കാട് : പാലക്കാട് ജില്ലയിലെ കുനിശ്ശേരിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ് (12), റിന്‍ഷാദ് (7), റിഫാസ് (3) എന്നിവരാണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പാറമടയിലെ വെള്ളത്തില്‍ കൈകാലുകള്‍ കഴുകുന്നതിനിടെയാണ് അപകടം.

കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് വിവരം വീട്ടില്‍ അറിയിച്ചത്. വീട്ടുകാര്‍ രക്ഷിക്കാനായി എത്തിയപ്പോഴേക്കും മൂന്ന് പേര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. പ്രദേശവാസികളാണ് പാറമടയിലെ കുളത്തില്‍ നിന്നും കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൂന്ന് പേരുടെയും മൃതദേഹം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com