
കാസര്‍ഗോട്: കാസര്‍ഗോട് ചെങ്കള തൈവളപ്പില്‍ മൂന്നംഗ കുടുംബം വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍. ടൈലറായ മിഥിലാജ് (50), ഭാര്യ സാജിദ (38), മകന് സാഹിദ് (14) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയെന്ന് സൂചന.