
കൊച്ചി: ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ വൈറ്റില മേല്‍പാലത്തിന്റെ ബാരിക്കേഡ് നീക്കി വാഹനങ്ങള്‍ കയറ്റിവിട്ട സംഭവത്തില്‍ മൂന്നു പേര് കൂടി അറസ്റ്റില്‍. ആന്റണി ആല്വിന്, സാജന്, ശകീര്‍ അലി എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ വി ഫോര്‍ കേരള എന്ന സംഘടനയുടെ കൊച്ചി ഘടകമായ 'വി ഫോര്‍ കൊച്ചി'യുടെ കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്, ആഞ്ജലോസ്, വര്‍ഗീസ്, സുരാജ് ഡെന്നീസ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് ഇവര്‍ ബാരിക്കേഡ് തുറന്ന് ആലപ്പുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ കടത്തിവിട്ടത്. നിരവധി വാഹനങ്ങളാണ് പാലത്തില്‍ കയറിയത്. എന്നാല്‍ മറുവശം അടച്ചിരുന്നതിനാല്‍ വാഹനങ്ങള്‍ പാലത്തില്‍ കുരുങ്ങി.
ഇത് വലിയ ഗതാഗതകുരുക്കിനാണ് വഴിവച്ചത്. പാലത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ പൊലീസ് ബലമായി തിരിച്ചിറക്കുകയും ചെയ്തിരുന്നു.