ഇടുക്കി വെള്ളത്തൂവലില്‍ മദ്യം കഴിച്ച് മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

ഇടുക്കി വെള്ളത്തൂവലില്‍ ഹോം സ്റ്റേ നടത്തുന്നവരാണ് ഇവരെന്നാണ് വിവരം
ഇടുക്കി വെള്ളത്തൂവലില്‍ മദ്യം കഴിച്ച് മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

ഇടുക്കി: ഇടുക്കി വെള്ളത്തൂവലില്‍ മദ്യം കഴിച്ച്‌ ഗുരുതരാവസ്ഥയിലായ മൂന്ന് പേര്‍ ചികിത്സ തേടി. ഇടുക്കി ചിത്തിരപുരം സ്വദേശികളായ രണ്ട് പേരെയാണ് എറണാകുളം കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ പേര്‍ ചികിത്സ തേടിയതായും സൂചനയുണ്ട്.

കൂട്ടമായി മദ്യപിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇടുക്കി വെള്ളത്തൂവലില്‍ ഹോം സ്റ്റേ നടത്തുന്നവരാണ് ഇവരെന്നാണ് വിവരം. ഹോം സ്റ്റേ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട് ചാരായത്തില്‍ തേന്‍ കലര്‍ത്തി കഴിച്ചെന്നാണ് പറയുന്നത്. ഒപ്പം ആഹാരവും കഴിച്ചിരുന്നു. ഇതില്‍ ഏതില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല.

ഇവരുടെ മൊഴിയെടുത്ത ശേഷമെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ എന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. ചികിത്സയില്‍ കഴിയുന്നവരില്‍ നിന്ന് വിവരം ശേഖരിക്കുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com