നിരോധനാജ്ഞ ലംഘിച്ച് തോട്ടപ്പള്ളി സമരത്തിൽ രമേശ് ചെന്നിത്തലയും സുധീരനും പങ്കെടുക്കും
Kerala

നിരോധനാജ്ഞ ലംഘിച്ച് തോട്ടപ്പള്ളി സമരത്തിൽ രമേശ് ചെന്നിത്തലയും സുധീരനും പങ്കെടുക്കും

ആലപ്പുഴയില്‍ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളില്‍ ഇന്ന് തൊട്ട് ജൂലൈ 3 വരെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്

M Salavudheen

ആലപ്പുഴ : നിരോധനാജ്ഞ ലംഘിച്ച്‌ ആലപ്പുഴ ജില്ലയിലെ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.എം സുധീരനും ഇന്ന് പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെ തോട്ടപ്പള്ളി സമരപന്തലില്‍ വി.എം സുധീരന്‍ സത്യാഗ്രഹമിരിക്കും.

ആലപ്പുഴയില്‍ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളില്‍ ഇന്ന് തൊട്ട് ജൂലൈ 3 വരെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ലംഘിച്ചാണ് ഘനനത്തിനെതിരെ പോരാടുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രമേശ് ചെന്നിത്തലയും വി എം സുധീരനും എത്തുക.

Anweshanam
www.anweshanam.com