ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ പ്രതികരിച്ചു ധനമന്ത്രി തോമസ് ഐസക്ക്

കിഫ്ബിയിൽ കഴിഞ്ഞ ദിവസം നടന്ന റെയ്ഡ് ഡൽഹിയിൽ നിന്നുള്ള നിർദേശ പ്രകാരമാണെന്ന് അദ്ദേഹം ആരോപിച്ചു .
ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ പ്രതികരിച്ചു ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം :കിഫ്ബിയിൽ കഴിഞ്ഞ ദിവസത്തെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ പ്രതികരിച്ചു ധനമന്ത്രി തോമസ് ഐസക്ക് .കിഫ്ബിയിൽ കഴിഞ്ഞ ദിവസം നടന്ന റെയ്ഡ് ഡൽഹിയിൽ നിന്നുള്ള നിർദേശ പ്രകാരമാണെന്ന് അദ്ദേഹം ആരോപിച്ചു .

കിഫ്ബിയുടെ സൽപ്പേര് കളയാനാണ് ശ്രമം .ഒരു ധനകാര്യ സ്ഥപനത്തിന്റെ സൽപ്പേര് കൊണ്ടാണ് ധനസമാഹരണം നടത്താൻ കഴിയുക .അതില്ലാതെ ആക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ .കിഫ്ബിയിലേക്ക് ഇനി ഇ ഡിയുടെ വരവും പ്രതീക്ഷിക്കുന്നു .

കരാറുകാരുടെ ഉറവിട നികുതി പിരിച്ച് നൽകുക കിഫ്ബിയുടെ ചുമതലയല്ല.ആർക്കെല്ലാം കരാർ നൽകി എന്ന വിവരങ്ങൾ നൽകാമെന്ന് അറിയിച്ചിരുന്നു .പിന്നെ എന്തിന്റെ പേരിലാണ് റെയ്ഡ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com