ഒ​പ്പ് വി​വാ​ദം; ബി​ജെ​പി​ക്കാ​ര്‍ മ​ണ്ട​ത്ത​രം പ​റ​യു​ന്ന​ത് ആ​ദ്യ​മാ​യി​ട്ട​ല്ല: തോ​മ​സ് ഐ​സ​ക്ക്
Kerala

ഒ​പ്പ് വി​വാ​ദം; ബി​ജെ​പി​ക്കാ​ര്‍ മ​ണ്ട​ത്ത​രം പ​റ​യു​ന്ന​ത് ആ​ദ്യ​മാ​യി​ട്ട​ല്ല: തോ​മ​സ് ഐ​സ​ക്ക്

വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​യി​ല്‍ നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് ഈ ​അ​ഭ്യാ​സ​ങ്ങ​ളെ​ന്നും തോ​മ​സ് ഐ​സ​ക്ക് ആ​രോ​പി​ച്ചു

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി​ദേ​ശ​ത്താ​യി​രി​ക്കെ ഫ​യ​ലി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യാ​ജ ഒ​പ്പി​ട്ടെ​ന്നാ​യി​രു​ന്നു ബി​ജെ​പി ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ബി​ജെ​പി​ക്കാ​ര്‍ മ​ണ്ട​ത്ത​രം പ​റ​യു​ന്ന​ത് ആ​ദ്യ​മാ​യി​ട്ട​ല്ലെ​ന്നും അ​തി​നാ​ല്‍ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

സെക്രട്ടേറിയറ്റിലെ പ്രവര്‍ത്തന രീതിയോ ഫയല്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവര്‍ക്ക് അറിയില്ല. അതുകൊണ്ടാണല്ലോ 2018ല്‍ കെ സി ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാ വെടി, അതുപോലെ വെയ്ക്കാന്‍ തോക്കുമായി ഇറങ്ങിയത്." ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​യി​ല്‍ നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് ഈ ​അ​ഭ്യാ​സ​ങ്ങ​ളെ​ന്നും തോ​മ​സ് ഐ​സ​ക്ക് ആ​രോ​പി​ച്ചു.

മ​ല​യാ​ളം മി​ഷ​ന്‍റെ ഒ​രു ഫ​യ​ലാ​ണ​ല്ലോ വി​വാ​ദ​ത്തി​ല്‍. ഇ​ത് ഫി​സി​ക്ക​ല്‍ ഫ​യ​ലാ​യി​രു​ന്നു. സ്‌​കാ​ന്‍ ചെ​യ്ത് അ​യ​ച്ചു, ഒ​പ്പി​ട്ടു തി​രി​ച്ചു വ​ന്ന​ത് കോ​പ്പി​യെ​ടു​ത്ത് ഫ​യ​ലി​ലി​ട്ടു. ഇ​താ​ണ് വ​സ്തു​ത. അ​തും വ​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ അ​പ​ര​ന്‍ എ​ന്നൊ​ക്കെ ആ​രോ​പി​ച്ച്‌ മാ​ധ്യ​മ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തൊ​ക്കെ ച​ര്‍​ച്ച ചെ​യ്യാ​ന്‍ പോ​കു​ന്ന​വ​രെ സ​മ്മ​തി​ക്ക​ണം- മ​ന്ത്രി ഫേ​സ്ബു​ക്കി​ല്‍ പ​റ​ഞ്ഞു.

Anweshanam
www.anweshanam.com