പകര്‍ച്ചവ്യാധിവ്യാപന സമരങ്ങളുടെ ദോഷം യുഡിഎഫ് തിരിച്ചറിഞ്ഞു: തോമസ് ഐസക്

ആള്‍ക്കൂട്ട സമരങ്ങള്‍ അവസാനിപ്പിക്കാനുള്ള യുഡിഎഫിന്റെ തീരുമാനത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
പകര്‍ച്ചവ്യാധിവ്യാപന സമരങ്ങളുടെ ദോഷം യുഡിഎഫ് തിരിച്ചറിഞ്ഞു: തോമസ് ഐസക്

തിരുവനന്തപുരം: തങ്ങള്‍ നടത്തി വരുന്ന പകര്‍ച്ചവ്യാധിവ്യാപന സമരങ്ങള്‍കൊണ്ട് ഒരു ലാഭവുമുണ്ടാകില്ലെന്നും ഉണ്ടാകുന്ന നഷ്ടം താങ്ങാനാവാത്തതായിരിക്കുമെന്നും യുഡിഎഫ് തിരിച്ചറിഞ്ഞെന്ന് സംസ്ഥാന ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് നടത്തുന്ന ആള്‍ക്കൂട്ട സമരങ്ങള്‍ അവസാനിപ്പിക്കാനുള്ള യുഡിഎഫിന്റെ തീരുമാനത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഇക്കാര്യത്തില്‍ പലയാവര്‍ത്തി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതാണെന്നും എന്നാല്‍ യുഡിഎഫ് ഇത് പുച്ഛിച്ച് തള്ളിയെന്നും തോമസ് ഐസക് ആരോപിച്ചു. ഫേസ്ബുക്ക് പേജിലാണ് തോമസ് ഐസകിന്റെ പ്രതികരണം.

‘വിവേകശൂന്യമായ ചെയ്തികള്‍ സ്വന്തം ജീവനെത്തന്നെ ബാധിക്കുമെന്ന നേതാക്കളും അണികളും അവരുടെ കുടുംബാംഗങ്ങളും തിരിച്ചറിയുകയാണ്. കേരളത്തില്‍ കോവിഡ് വ്യാപനം ഇത്രയ്ക്ക് രൂക്ഷമാക്കിയത് യുഡിഎഫിന്റെ വീണ്ടുവിചാരമില്ലാത്ത സമരങ്ങളാണ് എന്ന് നാടൊന്നാകെ മനസിലാക്കിക്കഴിഞ്ഞു,’ തോമസ് ഐസക് കുറിച്ചു.

Related Stories

Anweshanam
www.anweshanam.com