ഇത്തവണയും ഇടത് മുന്നണി ഭരിക്കും; തുടര്ഭരണം പ്രവചിച്ച് ചാനൽ സർവ്വേകൾ

ഇത്തവണയും ഇടത് മുന്നണി ഭരിക്കും; തുടര്ഭരണം പ്രവചിച്ച് ചാനൽ സർവ്വേകൾ

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രം തിരുത്തി കുറിക്കുമെന്ന് ചാനൽ സർവ്വേ ഫലങ്ങൾ. എൽഡിഎഫ് 72 മുതൽ 78 സീറ്റ് വരെ നേടി ഭരണ തുടർച്ച നേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പോൾ സർവ്വേ പറയുന്നത്. യു ഡി എഫ് 59 മുതൽ 65 സീറ്റ് വരെ നേടുമെന്നും എൻഡിഎ 3 മുതൽ 7 സീറ്റ് വരെ നേടുമെന്നും പ്രീ പോൾ സർവ്വേ പ്രവചിക്കുന്നു.

തെക്കൻ കേരളത്തിൽ ഇടത് 41 ശതമാനം വോട്ടോടെ 24 മുതൽ 26 സീറ്റ് വരെ നേടും. വലതിന് 12 മുതൽ 14 സീറ്റും ലഭിക്കും. 37 ശതമാനമാണ് വോട്ടു വിഹിതം പ്രവചിച്ചിരിക്കുന്നത്. എന്നാൽ കോട്ടയം മുതൽ തൃശൂർ വരെ യുഡിഎഫ് നേട്ടമുണ്ടാകും. മധ്യകേരളത്തിൽ എൽഡിഎഫിനു 16 മുതൽ 18 വരെ സീറ്റ് ലഭിക്കും. ഇടതിന് 39 ശതമാനവും യുഡിഎഫിന് 42 ശതമാനവും വോട്ടുവിഹിതമാണ് മധ്യകേരളത്തിൽ സർവ്വേ പ്രവചിക്കുന്നത്.

വടക്കൻ കേരളത്തിൽ എൻഡിഎക്ക് 2 മുതൽ 4 വരെ സീറ്റ് ലഭിക്കുവെന്നും സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇവിടങ്ങളിൽ 43 ശതമാനം നേടാൻ ഇടത് പാർട്ടിക്ക് കഴിയും. അങ്ങനെ എങ്കിൽ അടുത്ത മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് 39 ശതമാനം പേരും സംശയമില്ലാതെ പിണറായി വിജയന്റെ പേര് തന്നെയാണ് പറഞ്ഞത്. 18 ശതമാനം പേര് ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞപ്പോൾ 9 ശതമാനം പേര് ശശി തരൂരിന്റെ പേരും വ്യക്തമാക്കി. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് 7 ശതമാനം പേരുടെ പിന്തുണയുമുണ്ട്. രമേശ് ചെന്നിത്തലക്കും കെ സുരേന്ദ്രനും6 ശതമാനം പേരുടെ പിന്തുണയുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com