അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോടിയേരിയുടെ പ്രസ്താവന സിപിഎമ്മിന്റെ നിലവാരത്തകർച്ച.
അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ആദർശാധിഷ്ഠിത രാഷ്ട്രീയവും സിപിഎമ്മും തമ്മിൽ ഇന്ന് പുലബന്ധം പോലുമില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. തനിക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സിപിഎമ്മിന്റെ നിലവാരത്തകർച്ചയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി യിലേക്ക് ആളെ പിടിക്കുന്നതിനുള്ള പണിയാണ് സിപിഎം നടത്തുന്നത്. ഇതൊരു രാഷ്ട്രീയ ആയുധമായി ആണ് സിപിഎം ഉപയോഗിക്കുന്നത്. നാട്ടിലെ അമ്മ പെങ്ങന്മാർക്ക് കേൾക്കാനാവാത്ത ഭാഷയാണ് സിപിഎം നേതാക്കൾ ചാനലിൽ പറയുന്നത്. അമ്പലത്തിൽ നിന്ന് പറഞ്ഞതനുസരിച്ചാണ് താൻ അന്നദാന മണ്ഡപത്തിൽ പോയതെന്നും അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോ എന്നും തിരവഞ്ചൂര്‍ ചോദിച്ചു. പനച്ചിക്കാട് ക്ഷേത്രത്തിൽ എല്ലാ മതസ്ഥരും പോകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടിയേരി ബാലകൃഷ്ണനെ താൻ വെല്ലുവിളിക്കുന്നു. ഏത് ആർഎസ്എസ് നേതാവുമായാണ് താൻ ചർച്ച നടത്തിയത് എന്ന് കൂടി പറയണം. ഇനി തനിക്കെതിരെ പറഞ്ഞാൽ താൻ അതിനപ്പുറത്തേക്കുള്ള കാര്യങ്ങൾ പറയും. അത് കോടിയേരിക്ക് വിഷമമാകും. ചില പൂജകൾ തിരിച്ചടിക്കും, അതാണ് ഇപ്പോള്‍ കോടിയേരിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com