തിരുവനന്തപുരം മേഖലയുടെ വികസനത്തിനു വേണ്ടി നിങ്ങൾക്കുമാകാം കൗൺസിലർ

അർപ്പണ മനോഭാവവും ആർജ്ജവവും സേവനമനസ്ഥിതിയും ഉള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്
തിരുവനന്തപുരം മേഖലയുടെ വികസനത്തിനു വേണ്ടി നിങ്ങൾക്കുമാകാം കൗൺസിലർ

തിരുവനന്തപുരം: നഗരത്തിന്റെ പ്രതാപവും പ്രൗഢിയും തിരിച്ചുപിടിക്കാനും വികസന മുരടിപ്പിന് അറുതി വരുത്താനായി മുന്നോട്ട് വന്ന തിരുവനന്തപുരം വികസന മുന്നേറ്റം (ടിവിഎം) കൂട്ടായ്‌മ ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ തേടുന്നു. സാമുഹിക പ്രതിബദ്ധതയും തിരുവനന്തപുരം വികസനത്തിനു വേണ്ടിയുള്ള അർപ്പണ മനോഭാവവും ആർജ്ജവവും സേവനമനസ്ഥിതിയും ഉള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.

വാർഡുകളിൽ അംഗീകാരം ലഭിക്കുകയും ഇപ്പോൾ അവസരം നിഷേധിക്കുകയും ചെയ്തിട്ടുള്ളവർക്കും അപേക്ഷിക്കാം. ഫോട്ടോ സഹിതം (പേര്, വിലാസം, ഫോൺ, വയസ്സ്) മത്സരത്തിന് ഉദ്ദേശിക്കുന്ന വാർഡ് എന്നീ വിവരങ്ങളോടുകൂടി ഉടൻ അപേക്ഷിക്കുക. Email: tvmcouncil@gmail.com | Whatsapp: 8086880865 . ഇതിനായി ജവഹർ നഗറിലുള്ള ചേംബർ ഓഫ് കോമേഴ്സ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം വികസന മുന്നേറ്റ ഓഫീസിൽ നേരിട്ടും ബന്ധപ്പെടാവുന്നതാണ്.

also read: അനന്തപുരിക്ക് അനന്ത സാധ്യതകളുമായി 'ടിവിഎം'

100 സീറ്റുകളാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത്. ഇതില്‍ 35 സീറ്റില്‍ കൂട്ടായ്മ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. രാഷ്ട്രീയത്തിനതീതമായതിനാല്‍ ജനസമ്മതി ലഭിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴിയാണ് മുഖ്യമായും മുന്നോട്ടുപോകുന്നത്.

പൊതുരംഗത്ത് സജീവമായ, ജനങ്ങള്‍ക്ക് വിശ്വാസമുള്ളയാളെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനാണ് കൂട്ടായ്മയുടെ നീക്കം. 35 സീറ്റില്‍ പരമാവധി ജയിച്ചു കഴിഞ്ഞാല്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയാകും. അങ്ങനെ വന്നാല്‍ നഗരത്തിന്‍റെ വികസനത്തിന് ടിവിഎം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. കഴിഞ്ഞതവണ സിപിഎം 40 സീറ്റുകള്‍ പിടിച്ചാണ് തിരുവനന്തപുരത്ത് അധികാരത്തിലെത്തിയത്. പുതിയൊരു മുന്നണി കൂടി എത്തുമ്പോള്‍ 30 സീറ്റുള്ളവര്‍ക്ക് പോലും കോര്‍പ്പറേഷനിലെ അധികാരസ്ഥാനമായ മേയര്‍ പദവി കയ്യടക്കാന്‍ കഴിയും.

കഴിഞ്ഞ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പത്ത് ലക്ഷത്തോളം വോട്ടര്‍മാര്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. അതില്‍ ആറു ലക്ഷത്തോളം പേര്‍ വോട്ടു ചെയ്തു. 62 വാര്‍ഡുകളില്‍ ജയം നേടിയവരുടെ ഭൂരിപക്ഷം 500 വോട്ടില്‍ താഴെയായിരുന്നു. 34 വാര്‍ഡുകളില്‍ വിജയം 250 വോട്ടിന് താഴെയും. ഈ സീറ്റുകളില്‍ സമ്മര്‍ദ്ദ ശക്തിയായി ജയിച്ചു കയറുകയാണ് ടിവിഎമ്മിന്‍റെ ലക്ഷ്യം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com