ഹോട്ട്സ്‌പോർട്ടായി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍; ഇന്ന് 145 പേര്‍ക്ക് കോവിഡ് 19
Kerala

ഹോട്ട്സ്‌പോർട്ടായി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍; ഇന്ന് 145 പേര്‍ക്ക് കോവിഡ് 19

നാളെയോടെ പരിശോധന പൂര്‍ത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെയും ജയില്‍ അധികൃതരുടേയും തീരുമാനം.

News Desk

News Desk

തിരുവനന്തപുരം: കോവിഡ് ഹോട്ട്സ്പോര്‍ട്ടായി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ മാറുന്നു. ഇന്ന് 145 പേര്‍ക്കാണ് ജയിലില്‍ കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്.298 പേരിലാണ് പരിശോധന നടത്തിയത്. ഇതില്‍ 144 തടവുകാര്‍ക്കും ഒരു ഉദ്യോ​ഗസ്ഥനും രോ​ഗം സ്ഥിരീകരിച്ചെന്നാണ് വിവരം. ഇതോടെ ജയിലിലെ 363 പേര്‍ക്ക് രോ​ഗം റിപ്പോര്‍ട്ട് ചെയ്തു.

900ല്‍ അധികം അന്തേവാസികളാണ് ജയിലിലുള്ളത്. നാളെയോടെ പരിശോധന പൂര്‍ത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെയും ജയില്‍ അധികൃതരുടേയും തീരുമാനം.അതേ സമയം സെന്‍ട്രല്‍ ജയിലെ തടവുകാരന്‍ കോവിഡ് ബാധിച്ച്‌ ഇന്ന് മരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠനാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.

Anweshanam
www.anweshanam.com