തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി

നിലവില്‍ 486 കോവിഡ് കിടക്കകളുള്ള ആശുപത്രിയില്‍ 1400 കിടക്കകളാക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിലവില്‍ 486 കോവിഡ് കിടക്കകളുള്ള ആശുപത്രിയില്‍ 1400 കിടക്കകളാക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 1100 കിടക്കകളും എസ്എടി ആശുപത്രിയില്‍ 300 കിടക്കകളുമാണ് സജ്ജമാക്കുന്നത്. ഈ മാസം 30 നകം ഈ കിടക്കകള്‍ സജ്ജമാക്കുന്നതാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 115 ഐസിയു കിടക്കകള്‍ 200 ആക്കി വര്‍ധിപ്പിക്കുന്നതാണ്. അതില്‍ 130 എണ്ണം വെന്റിലേറ്റര്‍ സൗകര്യമുള്ളതായിരിക്കും. 227 ഓക്സിജന്‍ കിടക്കകള്‍ 425 ആയി വര്‍ധിപ്പിക്കും.

അതേസമയം, കിടക്കകള്‍ വര്‍ധിപ്പിക്കുന്നതനുസരിച്ച് ഉപകരണങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കും. പുതിയ ഉപകരണങ്ങള്‍ക്ക് പുറമേ മറ്റാശുപത്രികളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതാണ്. 150 നഴ്സുമാരേയും 150 ക്ലീനിംഗ് സ്റ്റാഫിനേയും എന്‍എച്ച്എം വഴി അടിയന്തരമായി നിയമിക്കും. നഴ്സുമാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ തിങ്കളാഴ്ച മെഡിക്കല്‍ കോളേജില്‍ നടക്കുന്നതാണ്. ഒഫ്ത്താല്‍മോളജി, റെസ്പിറേറ്ററി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയമിക്കാനും തീരുമാനമായി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com