വിവിധ കോഴ്‌സുകളുടെ പ്രവേശന പരീക്ഷ;ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഇല്ല
Kerala

വിവിധ കോഴ്‌സുകളുടെ പ്രവേശന പരീക്ഷ;ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഇല്ല

മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങൾ നിലനിൽക്കും

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഇല്ല. അതേസമയം, മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങൾ നിലനിൽക്കും.വിവിധ കോഴ്‌സുകളുടെ പ്രവേശന പരീക്ഷകൾ ഈ ഞായറാഴ്ച നടക്കുന്നതിനാൽ, വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രങ്ങളിൾ എത്തിച്ചേരേണ്ടതുണ്ട്. ഇതിനായി ഗതാഗത സംവിധാനമുൾപ്പെടെയുള്ള കാര്യങ്ങളുടെ ക്രമീകരണം കണക്കിലെടുത്താണ് ഞായറാഴ്ചത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയത്.

Anweshanam
www.anweshanam.com