മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷനായി തെയഡോഷ്യസ് മെത്രാപ്പൊലീത്ത ചുമതലയേറ്റു

മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷനായി തെയഡോഷ്യസ് മെത്രാപ്പൊലീത്ത ചുമതലയേറ്റു

പത്തനംതിട്ട: മാര്‍ത്തോമ സഭയുടെ പരമാദ്ധ്യക്ഷനായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ചുമതലയേറ്റു. തിരുവല്ല പുലാത്തീന്‍ ചര്‍ച്ചില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. കാലം ചെയ്‌ത ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ പിന്‍ഗാമിയായാണ് ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്ത ആയത്. മാര്‍ത്തോമ സഭയുടെ ഇരുപത്തിരണ്ടാമത്തെ പരമാദ്ധ്യക്ഷനാണ് അദ്ദേഹം.

ആത്മീയ വഴിയില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത, എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്നും അഭ്യര്‍ത്ഥിച്ചു. രാവിലെ എട്ട് മണിയ്‌ക്ക് വിശുദ്ധ കുറുബാനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സഭയിലെ മുതിര്‍ന്ന എപ്പിസ്‌കോപ്പ യുയാക്കീ മാര്‍ കൂറിലോസിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങ് നടന്നത്.

Related Stories

Anweshanam
www.anweshanam.com