നഗരങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളില്‍ വര്‍ധനവുണ്ടാവുമെന്ന് റിപ്പോര്‍ട്ട്

നഗരങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളില്‍ വര്‍ധനവുണ്ടാവുമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തുകളഞ്ഞതിന് ശേഷം കൊച്ചി പോലുള്ള ടയര്‍ 1, ടയര്‍ 2 നഗരങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളില്‍ വര്‍ധനവുണ്ടാവുമെന്ന് 61 ശതമാനം പൊലീസുകാരും പ്രതീക്ഷിക്കുന്നതായി ഗോദ്‌റെജ്‌ ലോക്സ് ഹര്‍ ഘര്‍ സുരക്ഷിത് റിപ്പോര്‍ട്ട് 2020. രാജ്യത്തെ പൊലീസ് സേനയില്‍ നിന്ന് ശേഖരിച്ച സ്ഥിതി വിവരകണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കോവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ തൊഴിലില്ലായ്മയാണ് മോഷണ നിരക്ക് വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ചെറിയ മോഷണങ്ങള്‍, വാഹന മോഷണം, കൊമേഴ്സ്യല്‍ ബ്രേക്ക്ഇന്‍സ് തുടങ്ങിയവ വര്‍ധിക്കുന്നതിന് പൊലീസുകാര്‍ ഇതിനകം തന്നെ സാക്ഷ്യം വഹിക്കുന്നുണ്ട്. ഇന്‍ക്വോഗ്നിറ്റോ ഇന്‍സൈറ്റ് നടത്തിയ ഗവേഷണ പഠനത്തിന്റെ റിപ്പോര്‍ട്ട്, പൗരന്മാരെ ഗാര്‍ഹിക സുരക്ഷയെ കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള, ഗോദ്റെജ് ലോക്ക്സിന്റെ രാജ്യവ്യാപക പൊതുജന അവബോധ പരിപാടിയായ ഹര്‍ ഘര്‍ സുരക്ഷിതിന്റെ ഭാഗമായാണ് പുറത്തിറക്കിയത്.

ടയര്‍ 1, ടയര്‍ 2 നഗരങ്ങളും മെട്രോകളും തമ്മിലുള്ള പരസ്പര വ്യത്യാസവും റിപ്പോര്‍ട്ട് പങ്കിടുന്നു. മെട്രോ നഗരങ്ങളില്‍ 71% പൊലീസുകാര്‍ ലോക്ക്ഡൗണിന് ശേഷമുള്ള ഗാര്‍ഹിക കവര്‍ച്ചകളുടെ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. കൊച്ചി പോലുള്ള ടയര്‍ 1, ടയര്‍ 2 നഗരങ്ങളിലെ ആളുകള്‍ മോഷണം ഉണ്ടായതിന് ശേഷം മാത്രമാണ് ഗാര്‍ഹിക സുരക്ഷയെ ഗൗരവമായി എടുക്കാന്‍ തുടങ്ങുന്നതെന്ന് 73% പൊലീസുകാര്‍ സമ്മതിക്കുന്നു. മാത്രമല്ല, ആളുകള്‍ ഗാര്‍ഹിക സുരക്ഷാ മാര്‍ഗങ്ങള്‍ സ്ഥിരമായി സ്വീകരിക്കുന്നില്ലെന്നും ഇത് മോഷ്ടാക്കളുടെ അതിക്രമിച്ചു കടക്കലിന് കൂടുതല്‍ സാധ്യത നല്‍കുന്നുവെന്നും 63% പൊലീസുകാര്‍ ഊന്നിപ്പറഞ്ഞു.

ആളുകള്‍ അവരുടെ സുരക്ഷക്കായി അയല്‍ക്കാരെയും വീട്ടുജോലിക്കാരെയും സുരക്ഷ ജീവനക്കാരെയും ആശ്രയിക്കുന്നതായി 63% പൊലീസുകാരും അഭിപ്രായപ്പെട്ടു. ഗാര്‍ഹിക സുരക്ഷയുടെ ചുമതല ഏറ്റെടുക്കുന്നതിന് മുന്‍കൂര്‍ നടപടികള്‍ കൈക്കൊള്ളുന്നതിനു പകരം പൗരന്മാര്‍ അവരുടെ സുരക്ഷക്കായി മറ്റുള്ളവരെ എങ്ങനെ ആശ്രയിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഗാര്‍ഹിക സുരക്ഷക്ക് ലോക്കുകള്‍ (ബ്രാന്‍ഡഡ് മെക്കാനിക്കല്‍/ഡിജിറ്റല്‍ ലോക്കുകള്‍) ഏറ്റവും നിര്‍ണായകമാണെന്ന് 61% പൊലീസുകാര്‍ കരുതുമ്പോള്‍ തന്നെ, മറുഭാഗത്ത് ഗാര്‍ഹിക സുരക്ഷാ സാങ്കേതിക പരിഹാരങ്ങളെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്തേണ്ടത് അടിയന്തിര ആവശ്യമാണെന്ന് 86% പൊലീസുകാരും അഭിപ്രായപ്പെടുന്നുണ്ട്.

ജനങ്ങള്‍ക്ക് അവരുടെ വീടുകളുടെ അപകട സാധ്യത മനസിലാക്കുന്നതിനും അവരുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ഗവേഷണം നടത്തിയതെന്ന് ഗവേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായപ്പെട്ട ഗോദ്റെജ് ലോക്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ ശ്യാം മൊട്വാനി പറഞ്ഞു. ഗാര്‍ഹിക സുരക്ഷാ സാങ്കേതിക പരിഹാരങ്ങള്‍ സ്വീകരിക്കുന്നതില്‍ പൊതു ജാഗ്രത വളര്‍ത്തേണ്ട സാഹചര്യമുണ്ടെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com