
കോഴിക്കോട്: ജില്ലയിലെ പന്തീരങ്കാവില്‍ പട്ടാപകല്‍ ജ്വല്ലറിയില്‍ മോഷണം നടന്നു. മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാക്കള്‍ സ്വര്‍ണം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഉച്ചയോടെയാണ് സംഭവം. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 28 ഗ്രാം സ്വര്‍ണം നഷ്ട്ടമായതായി കടയുടമ പറഞ്ഞു.