തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന് വീ​ണ്ടും വിലക്കേര്‍പ്പെടുത്തി

കര്‍ശ ഉപാധികള്‍ വെക്കണോ എന്ന് ആലോചിച്ച ശേഷം മാത്രമായിരിക്കും ആനയെ എഴുന്നെള്ളിക്കാന്‍ വീണ്ടും അനുമതി നല്‍കൂവെന്നാണ് സൂചന
തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന് വീ​ണ്ടും വിലക്കേര്‍പ്പെടുത്തി
Gayathri Gopan

തൃ​ശൂ​ര്‍: തെ​ച്ചി​ക്കോ​ട്ടു​കാ​വ്‌ രാ​മ​ച​ന്ദ്ര​ന്‍ വീ​ണ്ടും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി വ​നം വ​കു​പ്പ്‌. ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ള്‍ ലം​ഘി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് താ​ല്‍​ക്കാ​ലി​ക വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

കര്‍ശ ഉപാധികള്‍ വെക്കണോ എന്ന് ആലോചിച്ച ശേഷം മാത്രമായിരിക്കും ആനയെ എഴുന്നെള്ളിക്കാന്‍ വീണ്ടും അനുമതി നല്‍കൂവെന്നാണ് സൂചന. അതേസമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാഴ്ചശക്തി പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമാണ് എഴുന്നെള്ളിപ്പിന് നേരത്തെ അനുമതി നല്‍കിയിരുന്നത്. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.

ഏതെങ്കിലും തരത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയാല്‍ പൂര്‍ണ ഉത്തരവാദിത്വം ഉടമസ്ഥരായ തെച്ചിക്കോട്ട് ദേവസ്വത്തിനായിരിക്കും. മുഴുവന്‍ സമയം എലിഫെന്റ് സ്‌ക്വാഡും വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും ഉണ്ടാവണം. ആവശ്യമായ വിശ്രമവും ചികിത്സയും തുടരണമെന്നും വ്യവസ്ഥയിലുണ്ടായിരുന്നു. ഉത്സവ ചടങ്ങുകളില്‍ പൊതുജനങ്ങളില്‍ നിന്നും അഞ്ച് മീറ്റര്‍ അകലത്തില്‍ വേണം ആനയെ നിര്‍ത്താനെന്നും നാട്ടാന നിരീക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. ഈ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് വനം വകുപ്പ് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

അ​ഞ്ച് മീ​റ്റ​റി​ന​ടു​ത്ത് ആ​രെ​യും അ​ടു​പ്പി​ക്ക​രു​തെ​ന്ന നി​ബ​ന്ധ​ന പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടാ​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ അ​നു​മ​തി വ​നം​വ​കു​പ്പ് റ​ദ്ദാ​ക്കി​യ​ത്. നേ​ര​ത്തെ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ ഉ​പാ​ധി​ക​ളോ​ടെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു പോ​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ത്താ​ന്‍ അ​നു​മ​തി​യു​ള്ള​ത്. ആ​ഴ്ച​യി​ല്‍ ര​ണ്ട് ത​വ​ണ മാ​ത്ര​മേ എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു പോ​കാ​ന്‍ പാ​ടു​ള്ളൂ. എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു പോ​കു​മ്ബോ​ള്‍ നാ​ല് പാ​പ്പാ​ന്‍​മാ​ര്‍ ആ​ന​യ്‌​ക്കൊ​പ്പം വേ​ണ​മെ​ന്നും നാ​ട്ടാ​ന നി​രീ​ക്ഷ​ണ​സ​മി​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com