കിംസ് ആശുപത്രിയിൽ കോവിഡ് എന്ന വ്യാജ പ്രചാരണത്തിൽ വീഴരുത്; നിജസ്ഥിതി അറിയാം

വളരെ സുതാര്യമായ രീതിയില്‍ ദ്രുതഗതിയിലാണ് കോവിഡിനെതിരെ ആശുപത്രിയിലെ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി
കിംസ് ആശുപത്രിയിൽ കോവിഡ് എന്ന വ്യാജ പ്രചാരണത്തിൽ വീഴരുത്; നിജസ്ഥിതി അറിയാം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണ മുന്‍കരുതലുകള്‍ക്ക് പ്രഥമ പരിഗണന നല്‍കി, ഐസിഎംആറിന്‍റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുര്‍ണ്ണമായും പാലിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കി കിംസ് ഹോസ്‌പിറ്റൽ മാനേജ്‍മെന്റ്. ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തിക്കൊണ്ടാണ് കിംസ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. മറിച്ചുള്ള പ്രചരണങ്ങള്‍ വസ്തുതകള്‍ മനസിലാക്കാതെയാണ്. ഇത് കോവിഡിനെതിരെ മികച്ച രീതിയിൽ പോരാടാട്ടം തുടരുന്ന ആശുപത്രിയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മനോവീര്യം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. കോവിഡ് മുൾമുനയിൽ നിൽക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ഇത്തരം അനാവശ്യ പ്രചരണങ്ങളില്‍ നിന്നും പിന്‍തിരിയണമെന്ന് കിംസ് മാനേജ്‌മെന്റ് അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ആശുപത്രി ജീവനക്കാരന് രോഗം പകർന്നത് ആശുപത്രിയിലെ രോഗിയില്‍ നിന്നല്ല. ജീവനക്കാരിലെ നേരിയ കോവിഡ് ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സയും മുൻകരുതലും ഉറപ്പാക്കാൻ സാധിച്ചതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ജീവനക്കാരനായി സമ്പര്‍ക്കത്തിലുള്ള ആശുപത്രിയിലെ മറ്റു ജീവനക്കാരെ ക്വാറന്‍റൈനിലാക്കുകയും ചെയ്യുന്നതിന് ആശുപത്രി അധികൃതർ ജാഗ്രത പുലർത്തിയിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കമുണ്ടായിരന്ന രോഗികളെ കൃത്യമായി വിവരമറിയിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അവര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുകയും ചെയ്തതായി കിംസ് അധികൃതർ അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച എല്ലാ കേസുകളും കൃത്യമായി ആരോഗ്യവകുപ്പിലും കലക്ടറേറ്റിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രത്യേക വിഭാഗങ്ങളേയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിൽ അവര്‍ പറഞ്ഞതിലും വേഗത്തില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഇത്തരത്തില്‍ വളരെ സുതാര്യമായ രീതിയില്‍ ദ്രുതഗതിയിലാണ് കോവിഡിനെതിരെ ആശുപത്രിയിലെ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്തിൽ എല്ലായിടത്തുമെന്ന പോലെ കേരളത്തിലും വളരെ അധികം വര്‍ദ്ധനവ് ഉണ്ടായിരിക്കുന്ന സമയം ആണ് ഇത്. ഇതിനൊപ്പം നമ്മുടെ ആശങ്കയും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ഏറ്റവും വലിയ സംശയം ആശുപത്രികളില്‍ പോകുന്നത് സുരക്ഷിതമാണോ എന്നുള്ളതാണ്. ഈ ആശങ്ക കാരണം പലരും പല അസുഖങ്ങൾക്കും തുടർച്ചായി നടത്തേണ്ട ചെക്കപ്പ് പോലും വേണ്ട എന്ന് വെച്ചിരിക്കുന്ന അവസ്ഥായാണുള്ളത്. എന്നാൽ, മറ്റുള്ള സ്ഥലങ്ങളില്‍ പോകുന്നതിലും സുരക്ഷിതമാണ് ഒട്ടുമിക്ക ആശുപത്രികളും എന്നതാണ് വസ്‌തുത.

കിംസ് ആശുപതി കോവിഡ് സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. കൃത്യമായി കോവിഡ്19 ജാഗ്രതാ നിർദേശങ്ങൾ എല്ലാം പാലിച്ചാണ് ആശുപത്രിയുടെ പ്രവർത്തനം. കിംസില്‍ വരുന്ന ഓരോ രോഗിയുടെയും കൂടെയുള്ള ആളുടെയും രോഗലക്ഷണങ്ങള്‍ ആദ്യം തന്നെ ചോദിച്ചു മനസിലാക്കുകയും പനിയോ മറ്റു ശ്വാസകോശ സംബന്ധമായ രോഗമോ  ഉള്ളവരെ പ്രത്യേകമായ സ്ക്രീനിംഗ് ക്ലിനിക്കില്‍ പരിശോധിച്ച് അവര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റു രോഗികളുമായി സമ്പര്‍ക്കം വരാതെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള ചികിത്സ മേഖലയില്‍ അവരെ മാറ്റുകയും മറ്റു രോഗികള്‍ പൂര്‍ണമായും സുരക്ഷിതര്‍ ആണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കോവിഡ് തുടക്കം മുതൽ ഈ ജാഗ്രത കിംസിൽ ഉണ്ടെന്നതിനാൽ ഏറെ സുരക്ഷിതരാണ് ഇവിടെ എത്തുന്ന ഓരോ രോഗികളും.

മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കാതെ അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. മാത്രമല്ല,ആശുപത്രിയുടെ പല ഭാഗങ്ങളിലായി ഓരോ സമയത്തും കൈകൾ ശുദ്ധീകരിക്കുന്നതിനായി സാനിറ്റൈസർ വെച്ചിട്ടുണ്ട്. സാമൂഹ്യ അകലം ഓരോ ഇടത്തും നിർബന്ധമാണ്. ഇതിനൊപ്പം തന്നെ സര്‍ക്കാര്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രമാണ് കിംസ് എന്നതിനാൽ അതീവ സുരക്ഷിതത്വം ഇവിടെ ഉറപ്പാണ്. കോവിഡ് രോഗം സംശയമുള്ള രോഗികളുടെ റിസള്‍ട്ട് 2-3 മണിക്കൂറിനുള്ളില്‍ ലഭിക്കുമെന്നതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുവാനും സാധിക്കുന്നു.  പൂര്‍ണമായും സുരക്ഷിതമായ ചികിത്സയ്ക്കുള്ള അന്തരീക്ഷം എന്നിവ കിംസില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ അണുനശീകരണം, ഫ്യൂമിങ് എന്നിവ തുടരെ ചെയ്തുവരുന്നു.

ജീവനക്കാരുടെ ആരോഗ്യം ഉറപ്പാക്കാന്‍ അവരെ സമയാസമയങ്ങളില്‍ പരിശോധിച്ച് അവരുടെ സുരക്ഷയും ഉറപ്പാക്കിവരുന്നു. കോവിഡ് സംശയിക്കുന്ന ജീവനക്കാരെ ഉടനെ തന്നെ ക്വാറന്‍റൈനില്‍ ആക്കുകയും സമ്പര്‍ക്കം സംശയിക്കുന്നവരെ ദീര്‍ഘമായ ക്വാറന്‍റൈനില്‍ ആക്കുകയും ചെയ്യുന്നു. ഈ ജാഗ്രത മൂലമാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരന്റെ രോഗ ലക്ഷണങ്ങൾ മുൻകൂട്ടി അറിയാനും വേണ്ട മുൻകരുതലുകൾ എടുക്കാനും കിംസ് ആശുപപത്രിക്ക് സാധിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com