ടാക്‌സി ഡ്രൈവറെ ഒഴുക്കില്‍പ്പെട്ട് കാണാതായി
Kerala

ടാക്‌സി ഡ്രൈവറെ ഒഴുക്കില്‍പ്പെട്ട് കാണാതായി

കൊച്ചി വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനുമായി വന്ന ടാക്‌സി കാര്‍ ഡ്രൈവറെ ഒഴുകില്‍പ്പെട്ട് കാണാതെയായി.

News Desk

News Desk

കോട്ടയം: കൊച്ചി വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനുമായി വന്ന ടാക്‌സി കാര്‍ ഡ്രൈവറെ ഒഴുകില്‍പ്പെട്ട് കാണാതെയായി. കൊച്ചി എയര്‍പോര്‍ട്ട് ടാക്‌സി ഡ്രൈവറും അങ്കമാലി സ്വദേശിയുമായ ജസ്റ്റിനെയാണ് കാണാതായത്. പുലര്‍ച്ചെ ഒരു മണിയോടെ മണര്‍കാട് നാലു മണിക്കാറ്റിന് സമീപം പാലമുറിയിലാണ് അപകടമുണ്ടായത്.

യാത്രക്കാരനെ കോട്ടയത്തെ വീട്ടിലിറക്കി തിരികെ വരികയായിരുന്നു ജസ്റ്റിന്‍. യാത്രയ്ക്കിടെ കാര്‍ ഒഴുകില്‍പ്പെട്ടതോടെ ഇയാള്‍ പുറത്തിറങ്ങി കാര്‍ തള്ളി നീക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടത്തില്‍പ്പെട്ടത്

Anweshanam
www.anweshanam.com